രാമായണമേള സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: രാമായണ മാസത്തോടബന്ധിച്ച് തിരുവനന്തപുരം ചെട്ടിക്കുളങ്ങര പ്രഭൂസ് ബുക്സില്‍ 11-7-2016 മുതല്‍ 25-7-2016 വരെ രാമായണമേള സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രമുഖ പ്രസാധകരുടെയെല്ലാം രാമായണം ഇവിടെയുണ്ട്. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി എന്ന പദവി അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനാണ്. കേരളത്തിലെ പ്രധാനപ്പെട്ട പ്രസാധകരെല്ലാം രാമായണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഴയ ലിപിയിലുള്ളവ, വലിയ അക്ഷരത്തിലുള്ളവ,നിത്യപാരായണക്രമത്തില്‍ അച്ചടിച്ചവ, വിലക്കുറവുള്ളവ എന്നിങ്ങനെ പല പ്രത്യേകതകളും ഉള്ളവയാണ് ഇവയില്‍ പലതും.
പാം ലീഫ് ഇന്നൊവേഷന്‍സ് പ്രസിദ്ധീകരിച്ച താളിയോല ഗ്രന്ഥരൂപത്തില്‍ ഉള്ള രാമായണമാണ് ഈ വര്‍ഷത്തെ പ്രധാന ഇനം. ഇതു ആവശ്യപ്പെട്ടുകൊണ്ടു ധാരാളം അന്വേഷണങ്ങള്‍ വരുന്നുണ്ടെന്ന് പ്രഭൂസ് ബുക്സിന്‍റെ സാരഥി വേണുഗോപാലപ്രഭൂ പറഞ്ഞു. സമ്മാനമായി നല്‍കാം ഇത് പലരും വാങ്ങാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.എല്ലാ പ്രസാധകരുടേയും രാമായണങ്ങള്‍ നോക്കി വാങ്ങാള്ള ഈ സൗകര്യം ഭക്തജനങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

