രാത്രികാല പെട്രോളിംഗ് ശക്തമാക്കണം: കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ രാത്രികാല പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈസ്റ്റ് റോഡിലെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള വടകര ട്രേഡേഴ്സിലാണ് മോഷണം പോയത്.
75000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. മോഷണം തടയാൻ രാത്രികാല പെട്രോളിംഗ് പോലീസ് ശക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.കെ. ശുഹൈബ്, അമേത്ത് കുഞ്ഞമ്മദ്, കെ.ദിനേശൻ ടി.പി. ബഷീർ, കെ.കെ.നിയാസ്, കെ.പി.രാജേഷ് എന്നിവർ സംസാരിച്ചു.

