രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നാളെ നിശ്ചലമാകും
തിരുവനന്തപുരം: ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നതു മൂലം രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നാളെ നിശ്ചലമാകും. ഷെഡ്യൂള്‍ഡ് ബാങ്ക് , സഹകരണ ബാങ്ക് ജീവനക്കാരും ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാരാണ് പണിമുടക്കുക. എസ്. ബി.ഐ, ബാങ്ക് ഒഫ് ബറോഡ, പഞ്ചാബ് നാഷനല്‍ ബാങ്കുകള്‍ തുടങ്ങിയ ബാങ്കുകള്‍ പണിമുടക്ക് മൂലമുണ്ടാകുന്ന അസൗകര്യം ഉപഭോക്താക്കളെ അറിയിച്ചു കഴിഞ്ഞു.
ബാങ്ക് ജീവനക്കാരുടെ ഒന്‍പത് പ്രമുഖ യൂണിയനുകളുടെ പൊതുവേദിയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. അതേസമയം ബി. എം. എസ് അനുകൂല സംഘടനകളായ നാഷണല്‍ ഓര്ഗനൈസേഷന് ഒഫ് ബാങ്ക് വര്‍ക്കേഴ്സ്, നാഷണല്‍ ഓര്ഗനൈസേഷന് ഒഫ് ബാങ്ക് ഓഫീസേഴ്സ് എന്നിവ സമരത്തില്‍ പങ്കെടുക്കുന്നില്ല.

