രഥയാത്രയ്ക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശ്രീരാമനവമി രഥയാത്രയ്ക്ക് കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്ര കമ്മിറ്റി സ്വീകരണം നൽകി. തിരുവനന്തപുരത്ത് നടത്തുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായാണ് രഥയാത്ര സംഘടിപ്പിക്കുന്നത്. പുതിയ പറമ്പത്ത് ബാലൻ, ടി.എം. രവി, എ.വി. അഭിലാഷ്, കെ.പി. അശോക് കുമാർ, പി.പി. സുധീർ തുടങ്ങിയവർ നേതൃത്വം നൽകി. അരിക്കുളം അരീകുന്നത്ത് വിഷ്ണു ക്ഷേത്രം, മുത്താമ്പി നരസിംഹ ക്ഷേത്രം, തിരുവങ്ങൂർ പാർത്ഥസാരഥി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും സ്വീകരണം നൽകി.
