രണ്ട് കാലുകളും തളര്‍ന്നെങ്കിലും തളരാത്ത മനസ്സുമായി സേതുസ്വാമി ശബരിമലയിലേക്ക്

കൊയിലാണ്ടി: രണ്ട് കാലുകളും തളര്‍ന്നെങ്കിലും തളരാത്ത മനസ്സുമായി മരംകൊണ്ട് നിര്മിച്ചവണ്ടിയില് ഇടതുകൈ നിലത്തുകുത്തി സേതുസ്വാമിയുടെ യാത്ര ശബരിമലയിലേക്ക്. ഇത് ഇരുപത്തിയൊന്നാം വര്‍ഷമാണ് സേതുസ്വാമി ശബരിമല തീര്‍ഥാടനം നടത്തുന്നത്.
ഇക്കുറി മകരവിളക്കിന് സന്നിധാനത്തെത്താനാണ് സ്വാമി ഉദ്ദേശിക്കുന്നത്. തലശ്ശേരിയില്‍ നിന്നാണ് യാത്ര തുടങ്ങിയത്. ചെറുപ്പത്തില്‍ പുഴയില്‍ വീണുണ്ടായ അപകടത്തിലാണ് ഇദ്ദേഹത്തിന്റെ ഇരുകാലിന്റെയും ചലനശേഷി നഷ്ടമായത്.

