യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്കെതിരെ പൊലീസ് കേസെടുത്തു

തൃശൂരില് ദളിത് എം.എല്.എ ഇരുന്നിടത്ത് ചാണക വെള്ളമൊഴിച്ച് ശുദ്ധികലശം നടത്തിയ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂരിലെ ചേര്പ്പ് തൃപ്രയാര് റോഡ് തകര്ച്ചയെ തുടര്ന്ന് നാട്ടിക MLA ഗീതഗോപി സിവില്സ്റ്റേഷന് മുന്നില് ഇരുന്ന് പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധം വിജയം കണ്ടതിനെ തുടര്ന്ന് MLA മടങ്ങിയതിന് തൊട്ട് പിന്നാലെയാണ് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് ചാണക വെള്ളവുമായി സ്ഥലത്ത് എത്തിയതും MLA ഇരുന്ന സ്ഥലം ചാണക വെള്ളം ഉപയോഗിച്ച് ശുദ്ധി കലശം നടത്തിയതും. വിഷയത്തില് സംഭവം നടന്നതിന് പിന്നാലെ തന്നെ ഗീതാ ഗോപി MLA പൊലീസിന് പരാതി നല്കിയിരുന്നു.
തുടര്ന്നാണ് പട്ടിക ജാതി പട്ടിക വര്ഗ വിഭാഗത്തിന് നേരെയുള്ള അധിക്രമ നിരോധന നിയമ പ്രകാരമുള്ള കേസ് രജിസ്റ്റര് ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.
