യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അങ്കമാലി: മഞ്ഞപ്ര ചന്ദ്രപ്പുരയ്ക്കു സമീപം യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവക്കായില് വീട്ടില്‍ മനു(29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി മുതല്‍ മനുവിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
വീടിന്റെ മുന്‍വശത്തുള്ള കിണറിന്റെ വല നീങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് പരിശോധന നടത്തിയത്. അങ്കമാലി ഫയര്‍ ഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. കിണറിന്റെ കെട്ടിന്മേല് ഇരിക്കുമ്പോ ള്‍ അബദ്ധത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

