യുവകലാസാഹിതി സാംസ്കാരിക യാത്രക്ക് സ്വീകരണം നല്കി
കൊയിലാണ്ടി: ചവിട്ടിത്താഴ്ത്തപ്പെട്ട പലതരം സമൂഹങ്ങളെ മുഖ്യധാരയിലെത്തിക്കുകയാണ് കലയിലെ നവോത്ഥാനമെന്ന് ആലങ്കോട് ലീലാകൃഷ്ണന്. യുവകലാസാഹിതിയുടെ സാംസ്കാരിക യാത്രക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ലീലാകൃഷ്ണന്. പല സ്വരങ്ങള്‍ ഏകസ്വരങ്ങളിലേക്ക് ചേര്‍ക്കപ്പെടണം. വരും തലമുറക്ക് സ്നേഹത്തോടെയും സമാധനത്തോടെയും ജീവിക്കാനുള്ള അവസരം ഉണ്ടാകണം ആലങ്കോട് ലീലാകൃഷ്ണന് പറഞ്ഞു. ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. കെ.വി.അലി അധ്യക്ഷത വഹിച്ചു.
വിജയരാഘവന് ചേലിയ, ബാബു പഞ്ഞാട്ട്, ടി. പി. രാജന് എന്നിവര്‍ സംസാരിച്ചു. എം. എം. സചീന്ദ്രന്‍ രചനയും മനോജ് ബാലുശ്ശേരി സംവിധാനവും നിര്‍വഹിച്ച ‘ഇന്നലെച്ചെയ്തോരബദ്ധം’ എന്ന നാടകവും അവതരിപ്പിച്ചു.



