യുവ ജനതാദൾ (യു) മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി: മിനിമം ബാലൻസ് ഉയർത്തിയും, ഇടപാടുകൾക്ക് ചാർജ്ജ് ഏർപ്പെടുത്തിയും സ്വകാര്യ കുത്തക ബാങ്കുകളുടെ നയസമീപനം സ്വീകരിച്ച SBI യുടെ നിലപാടിനെതിരെ യുവ ജനതാദൾ കൊയിലാണ്ടി നിയോജകം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. യുവ ജനതാദൾ (യു) ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ കയ്യണ്ടി ഉദ്ഘാടനം ചെയ്തു. രജീഷ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.
അവിനാഷ് ചേമഞ്ചേരി, ബാബു കറുളൂർ, മധു.കെ.കെ, ഗിരീഷ് എന്നിവർ സംസാരിച്ചു. രാജ് നാരായണൻ, ശിവൻ ചേമഞ്ചേരി, എൻ.പി മനോജ്, പ്രഭാകരൻ, രജിലാൽ, എം. അർജുൻ തുടങ്ങിയവർ
സമരത്തിന് നേതൃത്വം നൽകി.

