യുപിയില്‍ കൊല്ലപ്പെട്ടത് അഖ്ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് ; നടന്നത് ആസൂത്രിത കൊലപാതകം ?

പശുവിനെ കൊന്നുവെന്ന് ആരോപിച്ച് യുപിയിലെ ബുലന്ദ്ശഹറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിനിടെ കൊല്ലപ്പെട്ട പോലീസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങിനെ വെടിവച്ചത് റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്. ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ ഗോരക്ഷകര്‍ തല്ലിക്കൊന്ന സംഭവത്തില്‍ ആദ്യം അന്വേഷണം നടത്തിയതും അറസ്റ്റ് ചെയ്തതും സുബോധം കുമാറായിരുന്നു. സുബോധ് കുമാറിനെ വധിക്കാനാണ് കലാപം നടത്തിയത് എന്ന സംശയം ഉയരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ബുലന്ദ്ശഹര്‍ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.
സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. നാലുപേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അക്രമം. എറിഞ്ഞ് കൊന്നുവെന്ന്ാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെടിയേറ്റ് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ അടിയേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഔദ്യോഗിക വാഹനത്തില്‍ വെടിയേറ്റ് താഴേക്ക് തൂങ്ങികിടക്കുന്ന സുബോധ് കുമാറിന്റെയും അവിടേയ്ക്ക് യുവാക്കള്‍ ഓടിക്കൂടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് .

