യാത്രകാർക്ക് ഭീഷണിയായ ആൽമരം മുറിച്ചു മാറ്റാൻ ഉത്തരവ്
കൊയിലാണ്ടി: യാത്രകാർക്ക് ഭീഷണിയായതിനെ തുടർന്ന് ആൽമരം മുറിച്ചു മാറ്റാൻ ഉത്തരവായി. മുചുകുന്ന് റോഡിലെ കൊയിലോത്തുംപടി ജംഗ്‌ഷനു 200 മീറ്റർ അകലെ റോഡരികിലുള്ള ആൽമരത്തിൻ്റെ വേരുകളാണ് മുറിച്ചു മാറ്റാൻ ഉത്തരവായത്. ഇവിടെ അപകടങ്ങൾ പതിവായിരുന്നു. ഇതെ തുടർന്ന് വടകര ബാറിലെ അഭിഭാഷകനായ അനൂപ് രാജിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി സബ്ബ് ജഡ്ജും, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ എ.എം.അഷറഫ് പൊതുമരാമത്ത് വകുപ്പിനോടും. ഫോറസ്റ്റ് അധികൃതരോടും മരം 15 ദിവസത്തിനകം മുറിച്ചു മാറ്റാൻ ഉത്തരവിട്ടത്.
