മോഹന്‍ ശാന്തന ഗൗഡര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: ഹൈക്കോടതിയുടെ 32-ാമ ചീഫ് ജസ്റ്റിസായി മോഹന്‍ ശാന്തന ഗൗഡര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കര്‍ണടക സ്വദേശിയായ അദ്ദേഹം കര്‍ണാടക ഹൈക്കോടതിയില്‍ 2003 മുതല്‍ അഡീഷണല്‍ ജഡ്ജിയും പിന്നീട് ജസ്റ്റിസുമായിരുന്നു. കേരള ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായും ചുമതല വഹിച്ചു.
