മോദി സര്‍ക്കാര്‍ കുലുങ്ങുന്നു! ആദ്യത്തെ അവിശ്വാസ പ്രമേയം

ദില്ലി: മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരിനെതിരെ ആദ്യത്തെ അവിശ്വാസ പ്രമേയത്തിന് നീക്കം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്കാന് വിമുഖത കാണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസും തെലുങ്കു ദേശം പാര്‍ട്ടിയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
അതേസമയം, അവിശ്വാസ പ്രമേയ നോട്ടീസിന് അനുമതി ലഭിക്കണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണ വേണമെന്നതാണ് ടിഡിപിയെയും വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും കുഴപ്പിക്കുന്നത്. ലോക്സഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് ഒമ്ബത് അംഗങ്ങളാണുള്ളത്. എന്‍ഡിഎ വിട്ട ടിഡിപിയ്ക്ക് 16 അംഗങ്ങളും. അതിനാല്‍ 25 അംഗങ്ങളുടെ കൂടി പിന്തുണയുണ്ടെങ്കിലേ അവിശ്വാസ പ്രമേയ നോട്ടീസിന് അനുമതി ലഭിക്കു.

ഈ സാഹചര്യത്തില്‍ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും തൃണമൂല്‍, ബിഎസ്പി, ബിജെഡി, കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പ്രതിപക്ഷ കക്ഷികളോട് പിന്തുണ തേടിയിട്ടുണ്ട്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്ത കേന്ദ്ര നടപടിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസിന്റെയും, സിപിഎമ്മിന്റെയും തീരുമാനംതൃണമൂല് കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതിനെ ചൊല്ലിയുള്ള അമര്‍ഷമാണ് ടിഡിപിയെ എന്‍ഡിഎ വിടാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. നേരത്തെ രണ്ട് കേന്ദ്രമന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിച്ച ടിഡിപി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, തങ്ങള്‍ എന്‍ഡിഎ വിടുമെന്ന് കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് മുന്നോടിയായാണ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനം ചന്ദ്രബാബു നായിഡു എംപിമാരെ അറിയിച്ചത്. എന്‍ഡിഎയില്‍ നിന്നും പുറത്തുപോകുന്നത് സംബന്ധിച്ച് അമരാവതിയിലെ പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

