KOYILANDY DIARY.COM

The Perfect News Portal

മോഡിഫിക്കേഷൻ നടക്കുന്ന കൊയിലാണ്ടി അനക്‌സ് ബിൽഡിംഗിൽ പോസ്റ്റർ ഒട്ടിച്ചതിനെതിരെ പ്രതിഷേധം

കൊയിലാണ്ടി: നവീകരണം പ്രവർത്തികൾ നടന്നുവരുന്ന കൊയിലാണ്ടി പുതിയ സ്റ്റാന്റിലെ അനക്സ് ബിൽഡിങ്ങിൽ പോസ്റ്റർ പതിച്ച് വൃത്തികേടാക്കിയതായി പരാതി. കഴിഞ്ഞ ഏതാനും മാസമായി അനക്സ് ബിൽഡിംഗിങ്ങിൽ നവീകരണം പ്രവൃത്തികൾ പുരോഗമിക്കുകയാണ്. നേരത്തെ വികൃതമായി കിടന്നിരുന്ന ബിൽഡിങ്ങിന്റെ തൂണുകൾ കഴിഞ്ഞ ദിവസമാണ് പെയിന്റടിച്ച് നവീകരിച്ചത്.

കഴിഞ്ഞ ഫിബ്രവരി മാസത്തിലാണ് നഗരസഭ അനക്‌സ് ബിൽഡിംഗ് മോഡി പിടിപ്പിക്കുന്നതിന് വേണ്ടി സ്വകാര്യ സ്ഥാപനത്തിന് അനുമതി നൽകിയത്. അതിന്റെ ഭാഗമായി ഒട്ടേറെ പ്രവൃത്തികൾ നടന്ന് വരികയാണ്. 15 ലക്ഷത്തിലധികം ചെലവഴിച്ചാണ് മോഡിഫിക്കേഷൻ നടത്തുന്നത്. വർക്ക് പുരോഗമിക്കുമ്പോഴേക്കും പട്ടണത്തിന്റെ മുഖച്ഛായക്ക് വലിയ മാറ്റമാണ് സംഭവിച്ചിട്ടുളളത്.

കൊയിലാണ്ടി ടൗൺഹാളിന് മുൻവശമുളള ഓട്ടോ പാർക്കിംഗ് അവിടെ നിന്ന് മാറ്റി അനക്‌സ് ബിൽഡിംഗ് വലയം വെച്ച് നീങ്ങുന്നതിന് വേണ്ടിയുളള വർക്കുകളും പുരോഗമിക്കുന്നതോടൊപ്പം പുതിയ ബസ്റ്റാന്റിനു മുൻവശത്തെ ഒഴിഞ്ഞ ഭാഗം ത്രികോണാകൃതിയിൽ കെട്ടിമാറ്റി ഡിസൈൻ ചെയ്ത് പുല്ല വെച്ച് പിടിപ്പിക്കുന്നതിനും, മുലയൂട്ടുന്ന അമ്മയുടെ സ്റ്റാച്ച്യൂവിന് മുകളിലൂടെ ജലധാരയും ഒരുക്കുന്ന വർക്കുകളും പുരോഗമിക്കുകയാണ്.

Advertisements

അങ്ങിനെ നഗരം മോഡി പിടിപ്പിക്കുന്ന വർക്കുകൾ നടക്കുമ്പോൾ ചില ക്ലബ്ബുകളും, സംഘടനകളും പെയിന്റെടിച്ച് വൃത്തിയാക്കിയ തൂണുകളിലും മറ്റും പോസ്റ്റർ പതിപ്പിച്ചത് കച്ചവടക്കാരെയും, നാട്ടുകാരെയും ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ നഗരസഭ നടപടിയെടുക്കണമെന്ന് നാട്ടുകാരും കച്ചവടക്കാരും ആവശ്യപ്പെടുന്നു.

ഇത്തരത്തിൽ  അനധികൃതമായി പോസ്റ്റർ ഒട്ടിക്കുന്ന സംഘടനകളിൽ നിന്നും ക്ലബ്ബുകളിൽ നിന്നും ഫൈൻ ഈടാക്കിക്കൊണ്ട് കർശന നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. സംഭവത്തെ തുടർന്നു കരാറുകാരൻ നഗരസഭയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *