മൈക്ക് സെറ്റുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി സ്ക്കൂളുകൾക്ക് മൈക്ക് സെറ്റുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്പേഴ്സന് വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു, കൗൺസിലർ സി.കെ.സലീന, പി.എം.ബിജു, കെ.ലത, വിവിധ സ്കൂള്‍ ഭാരവാഹികളായ ജി.കെ.വേണു, ജി.ഗോപാലകൃഷ്ണന്, എ.സജീവ് കുമാര്‍, കോര്‍ഡിനേറ്റര്‍ എം.എം.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു
