മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ പച്ചക്കറി വിത്ത് നടീൽ

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൻ്റെ കീഴിലുള്ള ഹരിത കർമസേനയുടെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി വിത്ത് നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ നിർവഹിച്ചു. കർമസേന പ്രസിഡണ്ട് പി. ശൈല അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, പഞ്ചായത്തംഗം പി. പ്രശാന്ത്, വി.ഇ.ഒ. വിപിൻദാസ്, സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീജയ, പി.കെ. റീജ, കെ.ടി. മോളി എന്നിവർ സംസാരിച്ചു.

