മെയ്ദിനാഘോഷം ജില്ലാതല കമ്പവലി മത്സരം കൊയിലാണ്ടിയിൽ നടന്നു

കൊയിലാണ്ടി: മെയ്ദാനാഘോഷത്തിന്റെ ഭാഗമായി സി. ഐ. ടി. യു. നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല കമ്പവലി മത്സരം കൊയിലാണ്ടിയിൽ നടന്നു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് കെ. ജെ. മത്തായി മത്സരം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അധ്യക്ഷതവഹിച്ചു.
വിജയികൾക്കുള്ള സമ്മാനദാനം എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു. മോഹനൻ വി. എം, മോഹൻദാസ് വി. കെ, എം. എം. മൂത്തോറൻ, എം. പത്മനാഭൻ, എ. സോമശേഖരൻ എന്നിവർ സംസാരിച്ചു. ടി. ഗോപാലൻ സ്വാഗതവും, എം.എ. ഷാജി നന്ദിയും പറഞ്ഞു.

മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം താമരശ്ശേരിയും, രണ്ടാംസ്ഥാനം തിരുവമ്പാടിയും നേടി.
വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം താമരശ്ശേരിയും, രണ്ടാം സ്ഥാനം പേരാമ്പ്രയും നേടി.
Advertisements

