മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം> ചീഫ് സെക്രട്ടറിയായിരിക്കെ ഔദ്യോഗിക വസതി വന്‍ തുക മുടക്കി മോടിപിടിപ്പിച്ചുവെന്ന ആരോപണത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ വിജിലന്‍സ് അന്വേഷണം. ജിജി തോംസണ്‍ താമസിച്ചിരുന്ന കവടിയാറിലെ സര്‍ക്കാര്‍ വസതി ഒന്നരക്കോടി രൂപ മുടക്കി മോടി പിടിപ്പിച്ചതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.
കെട്ടിടത്തിലെ കുളിമുറി നവീകരിക്കാന്‍ മാത്രം 85 ലക്ഷം രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. വസതിയില്‍ പരിശോധന നടത്തിയ ശേഷമായിരിക്കും അന്വേഷണം

