മുത്തലാഖ് പരിഷ്കരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ വീണ്ടും സമസ്ത

കോഴിക്കോട്: മുത്തലാഖ് പരിഷ്കരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ വീണ്ടും സമസ്ത. കോഴിക്കോട് നടന്ന ശരീഅത്ത് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്കിയ വിശ്വാസ ആചാര സ്വാതന്ത്രം പരിരക്ഷിക്കാന്‍ ജുഡീഷ്യറിക്കും ഭരണഘടനക്കും ബാധ്യതയുണ്ട് എന്ന് വിശദീകരിക്കുന്ന പ്രമേയമാണ് അവതരിപ്പിച്ചത്
മുത്തലാഖിന്റെ മറപിടിച്ച് സുപ്രീംകോടതി നടത്തിയ വിധി പ്രസ്താവം അടിസ്ഥാനപരമായി മൗലികാവകാശത്തിലുള്ള ഇടപെടലാണെന്ന് സമസ്ത ശരീഅത്ത് സംരക്ഷണ സമ്മേളനം അഭിപ്രായപ്പെട്ടു. ബി.ജെ.പി സര്‍ക്കാര്‍ ഇത് സംബന്ധിച്ച് സ്വീകരിക്കുന്ന നീക്കങ്ങളും പ്രസ്താവനകളും മുസ്ലീങ്ങള്‍ക്കിടയില്‍ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. 1937ലെ ശരീഅത്ത് ആപ്ലിക്കേഷന്‍ ഭരണഘടന അംഗീകരിച്ചതാണെന്നിരിക്കേ ഇപ്പോഴുള്ള നീക്കം ബോധപൂര്‍വ്വമാണെന്നും സമസ്ത ആരോപിച്ചു.

