KOYILANDY DIARY.COM

The Perfect News Portal

മിഠായിത്തെരുവില്‍ റെഡിമെയിഡ് ഷോപ്പിന് തീപിടിച്ചു

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ റെഡിമെയിഡ് ഷോപ്പിന് തീപിടിച്ചു. സംഗീത് എന്ന ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. മയിന്‍സ്വിച്ചില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത്. സമീപത്തെ വ്യാപാരികളുടെ സമയോചിത ഇടപെടലിലൂടെ തീയണയ്ക്കുകയായിരുന്നു. ആളപയാമോ നാശ നഷ്ടമോ ഇല്ലെന്ന് കടയുടമ അറിയിച്ചു. മിഠായി തെരുവില്‍ തീപിടുത്തം പതിവായിരിക്കുകയാണ്. ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്ബുള്ള വൈദ്യുതീകരണം ആണ് ഭൂരിഭാഗം കെട്ടിടങ്ങള്‍ക്കുമുള്ളത്. അശാസ്ത്രീയമായ വൈദ്യുതീകരണമാണ് തീപിടുത്തത്തിന് ഇടയാക്കുന്നത് എന്ന് വ്യാപാരികള്‍ ആരോപിച്ചു.

Share news