മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു

കാങ്കര്‍: ഛത്തീസ്ഗഡിലെ കാങ്കറില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് കാങ്കറില്‍ ഏറ്റുമുട്ടലുണ്ടായത്.
മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിഎസ്എഫ് ബറ്റാലിയന് 114 അംഗങ്ങള്‍ പരിശോധന നടത്തവെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

