മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോൽസവം

കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോൽസവം ഫിബ്രവരി 11, 12, 13, തിയ്യതികളിൽ ആഘോഷിക്കും.
11 ന് കാലത്ത് 6 ന് ഗണപതിഹോമം, ഉച്ചയ്ക്ക് 12 മുതൽ 2.30 വരെ അന്നദാനം, 8.15ന് പ്രാദേശിക കലാകാരൻമാരുടെ നൃത്തസന്ധ്യ.

12 ന് പുലർച്ചെ5ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാലക്കാട്ടില്ലത്ത് ശിവ പ്രസാദ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ മഹാഗണപതിഹോമം, 6 മണിക്ക് ഉഷ: പൂജ, നവഗം, പഞ്ചഗവ്യം, വൈകു6.30ന് ദീപാരാധന, 7. മണിക്ക് കൊമ്പ് പറ്റ്, കുഴൽപറ്റ്, രാത്രി 8 മണിക്ക്, അത്താഴപൂജ, 8.15 ന് ഗാനമേള.

13 ന് .ശിവരാത്രി, രാവിലെ 5.30 ഗണപതിഹോമം, 8 മണിക്ക് ശീവേലി, വൈകീട്ട് 6 മണിക്ക് സമൂഹ സർപ്പബലി, 6.30ന് ബാലികമാരുടെ ഭജനയും ദീപാരാധനയും, രാത്രി 8 മണിക്ക് ഹിതിൻ കണ്ണഞ്ചേരിയുടെ തായമ്പക, രാത്രി 12 മണിക്ക് പാണ്ടിമേളത്തോടെ ഭഗവാന്റെ തിടമ്പെഴുന്നള്ളത്ത്,

തുടർന്ന് സദനം രാജേഷ്, സദനം സുരേഷ് ബാബു, ശ്രീജിത്ത്, കല്ലൂർ ശബരി, ബാബു മാരാമുറ്റം, കൊരയങ്ങാട് ഷാജു, കാഞ്ഞിലശ്ശേരി അരവിന്ദൻ, തിരുവള്ളൂർ ഗിരിഷ് എന്നിവരുടെ നേതൃത്വത്തിൽ 75 ൽ പരം വാദ്യകലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളം.
പുലർച്ചെ 4 മണിക്ക് ശിവഭൂതബലി, 5 മണിക്ക് ഊരുചുറ്റലിനു ശേഷം ഉൽസവം സമാപിക്കും.ഡോ.ബി.ശ്രീജിത്ത് ചെയർമാനായും, ജ്യോതിഷ്കുമാർ സെക്രട്ടറിയായും, സുനിൽ കുമാർ ട്രഷറർ ആയുള്ള കമ്മിറ്റി ഉൽസവാഘോഷത്തിനായി രൂപീകരിച്ചിട്ടുണ്ട്.
