KOYILANDY DIARY.COM

The Perfect News Portal

മാനവ ഐക്യ സന്ദേശമുയര്‍ത്തി ഖുറാന്‍ എക്‌സ്‌പോ സമാപിച്ചു

കൊയിലാണ്ടി > വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്ക് മിഷനു കീഴില്‍ ഐ.എസ്.എം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുറാന്‍ സമ്മേളനത്തിന്റെ ഭാഗമായി ഐ.എസ്.എം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 15,16,17 തീയ്യതികളില്‍ നടന്ന ഖുറാന്‍ എക്‌സ്‌പോ സമാപിച്ചു. കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്തു നടന്ന സമാപനത്തില്‍ കൊയിലാണ്ടി എം.എല്‍.എ കെ ദാസന്‍, നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ്, മറ്റ് സാമൂഹിക രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ സന്ദര്‍ശിച്ചു. മനുഷ്യമനസ്സിലേക്ക് ഏകദൈവം എന്ന ആശയം ഫലപ്രദമായി എത്തിക്കുകയും ഖുറാന്‍ ആശയങ്ങള്‍ മറ്റു മതസ്ഥര്‍ക്ക് വിശദമാക്കാനും ഈ പ്രദര്‍ശനം പ്രയോജനപ്പെടുമെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നൂറുകണക്കിനാളുകള്‍ പ്രദര്‍ശന നഗരി സന്ദര്‍ശിക്കുകയുണ്ടായി.

Share news