KOYILANDY DIARY.COM

The Perfect News Portal

മനോജ് വധക്കേസ് : പി ജയരാജന്റെ ജാമ്യാപേക്ഷ നാളെ വിധി പറയും

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. കേസില്‍പ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ തലശേരി ജില്ലാ സെഷന്‍സ് കോടതി മുമ്ബായാണ് പി ജയരാജന്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്.

കഴിഞ്ഞ 12ന് കേസ് പരിഗണിച്ച കോടതി വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യം സംബന്ധിച്ച്‌ നിലപാട് അറിയിക്കാന്‍ കോടതി സിബിഐക്ക് നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ ഇരു വിഭാഗങ്ങളും വാദം പൂര്‍ത്തിയാക്കി. പി ജയരാജന്‍ ഇപ്പോള്‍ പ്രതിയല്ലെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു.നേരത്തേ മുന്‍ കൂര്‍ ജാമ്യാപേക്ഷ തള്ളിയ അതേ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി

Share news
error: Content is protected !!