മാധ്യമ ശില്പശാല കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ജനാധിപത്യ വ്യവസ്ഥിതിയിൽ നീതി നിലനിൽക്കണമെങ്കിൽ സ്വാതന്ത്ര്യം അനിവാര്യമാണെന്ന് പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. മാധ്യമ പ്രവര്‍ത്തകരെ ജോലിയില്‍ നിന്ന് തടസ്സപ്പെടുത്തുന്നതും ആക്രമിക്കുന്നതും ലോകത്തിന്റെ കണ്ണുമൂടിക്കെട്ടലാണ്. കൊയിലാണ്ടി ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേണലിസം മീഡിയ ക്ലബ്ബും സിഡിറ്റ് കോഴിക്കോട് ഓഫ് ക്യാമ്പസും സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അധികാര സ്ഥാനങ്ങളെ ഭയക്കേണ്ട കാര്യമില്ല. കാഴ്ചകളെ വല്ലാതെ ഭയക്കുന്നത് കൊണ്ടാണ് ചില അഭിഭാഷകര്‍ മാധ്യമങ്ങളെ കോടതിയില്‍ വിലക്കുന്നത് അദ്ദേഹം പറഞ്ഞു.
സിഡിറ്റ് ഓഫ് ക്യാമ്പസ് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ മഹേഷ് ചെക്കോട്ടി ക്ലാസെടുത്തു. മീഡിയ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ സാജിദ് അഹമദ് ഏക്കാട്ടൂര്‍, എ. സുബാഷ് കുമാര്‍, പ്രിയേഷ് കുമാര്‍, വി.കെ അബ്ദുള്‍ റഷീദ്, കെ.എന്‍ ഷിജി, റഹ്മാന്‍ കൊഴുക്കല്ലൂര്‍, കെ അമര്‍നാഥ് എന്നിവര്‍ സംസാരിച്ചു.

