KOYILANDY DIARY.COM

The Perfect News Portal

മാട്ടുപ്പൊങ്കൽ മഹോത്സവം മാർച്ച് 10 മുതൽ

കൊയിലാണ്ടി: പത്താമത് മാട്ടുപ്പൊങ്കൽ മഹോത്സവം മാർച്ച് 10 രാവിലെ 9 മണി മുതൽ പൂക്കാട് കലാലയ പരിസരത്ത് നടക്കും. കേരള ജൈവ കർഷക സമിതി, വെച്ചൂർ പശു കൺസർവേഷൻ ട്രസ്റ്റ്, സ്കൂൾ ഓഫ് അഗ്രികൾച്ചർ, കാസർഗോഡ് കാറ്റിൽ ബ്രീഡേഴ്സ് അസോസിയേഷൻ എന്നിവ സംയുക്തമായാണ്  മാട്ടുപ്പൊങ്കൽ നടത്തുന്നത്.
വെച്ചൂർ, കാസർഗോഡ് ഇനങ്ങളിൽപ്പെട്ട കന്നുകുട്ടികളുടെ പ്രദർശനത്തിനാണ് ഇത്തവണ പ്രാമുഖ്യം നൽകുക. പ്രദർശനത്തിനെത്തുന്ന കന്നുകാലികൾക്ക് സർട്ടിഫിക്കറ്റും പ്രത്യേക ചിപ്പും നൽകും. മൂല്യവർദ്ധിത നാടൻ പശു ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാവും. ഇതിനുപുറമേ കിഴങ്ങു മേള, നാട്ടരി മേള എന്നിവയും നടത്തും. നൂറിലേറെ ഇനം കിഴങ്ങുകളും നൂറോളം ഇനം നാട്ടരികളും പ്രദർശനത്തിന് എത്തും. വിൽപനയും ഉണ്ടാകും. ചക്കയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ, തേനീച്ചകൂട്, തേനീച്ച ഉൽപ്പന്നങ്ങൾ, ഔഷധ സസ്യങ്ങൾ, കൂൺ വിത്ത് തുടങ്ങിയവയുടെ പ്രദർശനവും വിൽപനയും ഉണ്ടാകും.
ജില്ലയിലെ മികച്ച കർഷകർ, പരിസ്ഥിതി പ്രവർത്തകർ, കന്നുകാലി പരിപാലകർ തുടങ്ങിയവരെ ആദരിക്കും.
മാട്ടുപ്പൊങ്കൽ നടത്തിപ്പിനായി പൂക്കാട് കലാലയത്തിൽ ചേർന്ന സ്വാഗത സംഘം രൂപീകരണയോഗം വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു. കെ പി ഉണ്ണിഗോപാലൻ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ ചേനോളി, കെ. പി. സത്യൻ, സുമേഷ് നരിനട, ഡോ. പത്മനാഭൻ ഊരാളുങ്കൽ, കെ. ശ്രീധരൻ, സദാനന്ദൻ അഭിരാമം, എ. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. അശോകൻ കോട്ട് (ചെയർമാൻ), കെ. പി. ഉണ്ണിഗോപാലൻ (കൺവീനർ), രാജൻ കളത്തിൽ (ട്രഷറർ), എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
Share news

Leave a Reply

Your email address will not be published. Required fields are marked *