മഴക്കുഴി നിർമ്മാണം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ ജലസംരക്ഷണം ഹരിത കേരളം 2017 പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 28ാം ഡിവിഷനിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മഴക്കുഴി നിർമ്മാണം ആരംഭിച്ചു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ബേബി ഷാജി സ്വാഗതം പറഞ്ഞു.

