മഴക്കാല പൂര്‍വ്വ ശുചീകരണവും, അനുമോദന സദസ്സും നടത്തി

കൊയിലാണ്ടി: വിയ്യൂര്‍ തണല്‍ സ്വയം സഹായസംഘം മഴക്കാല പൂര്‍വ്വ ശുചീകരണവും അനുമോദന സദസ്സും നടത്തി. വിയ്യൂര്‍ പൊറ്റോല്‍താഴ റോഡും, തോടും പ്രവര്‍ത്തകര്‍ ശുചീകരിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ബോധവത്കരണ ബോര്‍ഡുകളും സ്ഥാപിച്ചു.
തുടര്‍ന്ന് ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചുകൊണ്ട് അനുമോദനസദസ്സ് നടത്തി. പ്രശസ്ത യുവകവി മോഹനന് നടുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. മനയത്ത് ഷാജി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം ഒ.കെ. ബാലന്, ചാത്തോത്ത് ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.ദാസന് സ്വാഗതവും, പി.കെ. മനോജ് നന്ദിയും പറഞ്ഞു.
