മലയാളിയായ വനിതാ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നേരെ അക്രമണം

പാലക്കാട്: കോയമ്പത്തൂരില്‍ മലയാളിയായ വനിതാ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നേരെ അക്രമണം. മോഷണ ശ്രമത്തിനിടെ അക്രമി സ്റ്റേഷന്‍ മാസ്റ്റര്‍ അഞ്ജനയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു . എട്ടിമട റെയില്‍വേ സ്‌റ്റേഷനില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം.
അഞ്ജനയെ പാലക്കാട് റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, പൊലീസ് അന്വേഷണം തുടങ്ങി.

