മരുതൂർ ഗവ:എൽ.പി.സ്കൂളിൽ സ്കോളർഷിപ്പ് വിതരണവും അനുമോദനവും

കൊയിലാണ്ടി: ലെൻസ്ഫെഡ് ജില്ലാകമ്മിറ്റി മരുതൂർ ഗവ:എൽ.പി.സ്കൂളിൽ ഏർപ്പെടുത്തിയ കാളിയത്ത് സതീഷ്ബാബു മെമ്മോറിയൽ എൻഡോവ്മെന്റ്, സ്കോളർഷിപ്പ് വിതരണം, പൂർവ്വ വിദ്യാർഥികളെ അനുമോദിക്കൽ എന്നിവ നഗരസഭ അദ്ധ്യക്ഷൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.മുഹമ്മദ് ഫസൽ, ജവഹർമനോഹർ, കെ.ഷിജു, കെ.ലത, കെ.എൽ.പത്മേഷ്, വി.കെ.അജിത, ലാലിഷ പുതുക്കുടി, എൻ.എസ് സീന, ആർ.കെ.ചന്ദ്രൻ, കെ.എം.ജയ, രാജേഷ് പുത്തൻപുരയിൽ, ആർ.സുരേഷ്ബാബു, കെ.കെ.റീത്ത, എസ്.ദിയമിശ്രിയ എന്നിവർ സംസാരിച്ചു. എ.അശോകൻ സ്വാഗതവും ബി.കെ.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
