KOYILANDY DIARY.COM

The Perfect News Portal

മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ഫസ്റ്റ്ലുക്ക്, മോഷന്‍ പോസ്റ്ററുകള്‍ക്ക് പിന്നാലെയെത്തിയ ടീസറില്‍ മമ്മൂട്ടിക്ക് സംഭാഷണങ്ങളില്ല. കുറിക്കുകൊള്ളുന്ന പതിഞ്ഞ ചലനങ്ങളിലും പ്രതികരണങ്ങളിലും തീയേറ്ററുകളില്‍ ആരവമുണര്‍ത്തിയേക്കാം ഈ കഥാപാത്രമെന്ന് ടീസര്‍ പ്രതീക്ഷ നല്‍കുന്നു.

നേരത്തേ പൃഥ്വിരാജിന്റെ എസ്രയ്ക്കൊപ്പം തീയേറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ച ടീസര്‍ ഇപ്പോഴാണ് യുട്യൂബിലെത്തിയത്. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍.

 ഫാമിലി ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ് ചിത്രം. സ്നേഹ നായികയാവുന്ന ചിത്രത്തില്‍ ആര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉറുമി, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ഇത്.

സപ്തമശ്രീ തസ്കരാ,ഡബിള്‍ ബാരല്‍, ഡാര്‍വിന്റെ പരിണാമം തുടങ്ങി ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ച മിക്ക ചിത്രങ്ങള്‍ക്കുമൊപ്പം സഹകരിച്ചയാളാണ് ഹനീഫ് അദേനി. പരസ്യചിത്രങ്ങളിലെ പരിചയസമ്ബത്തുമായാണ് ഹനീഫ് അദേനി മമ്മൂട്ടിയെ നായകനാക്കി സ്റ്റൈലിഷ് എന്റര്‍ടെയിനര്‍ ഒരുക്കുന്നത്. മമ്മൂട്ടി സമീപകാലത്ത് ചെയ്ത ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട സിനിമയായിരിക്കും ഇതെന്ന് സൂചനയുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *