KOYILANDY DIARY

The Perfect News Portal

എഐഎഡിഎംകെ എംഎല്‍എമാര്‍ എവിടെയെന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു

ചെന്നൈ: എഐഎഡിഎംകെ എംഎല്‍എമാര്‍ എവിടെയെന്ന് വ്യക്തമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. എംഎല്‍എമാര്‍ എവിടെയെന്ന് അന്വേഷിക്കാന്‍ കോടതി ചെന്നൈ പോലീസിനോട് നിര്‍ദ്ദേശിച്ചു.

എംഎല്‍എമാര്‍ എവിടെയാണെന്ന ചോദ്യത്തിന് അവര്‍ സുരക്ഷിതരായി ഒന്നിച്ചുണ്ടെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ നല്‍കിയ മറുപടി. അതേസമയം അവര്‍ എവിടെയെന്ന ചോദ്യത്തിന് അഭിഭാഷകന്‍ കൃത്യമായ മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ഇക്കാര്യം അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്.

എംഎല്‍എമാരെ ശശികല അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്നും പനീര്‍ശെല്‍വം പക്ഷം ആരോപിച്ചിരുന്നു. എംഎല്‍എമാരില്‍ ഒരു വിഭാഗം ഉപവാസത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആരും ഉപവസിക്കുന്നില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ തങ്ങുന്നതെന്നുമാണ് ശശികല പക്ഷം പറയുന്നത്.

Advertisements

അതിനിടെ, ശശികല ക്യാമ്പിലെ എംഎല്‍എമാരില്‍ ഒരാളായ വെട്രിവേല്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തി. തന്നെ ആരും തടഞ്ഞുവെച്ചിരുന്നില്ലെന്ന് അറിയിച്ചു. തങ്ങളെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ചെന്നെക്കടുത്തു തന്നെ സുരക്ഷിതരായി ഉണ്ടെന്നും ആരും പ്രതിഷേധത്തില്‍ അല്ലെന്നുമാണ് അണ്ണാ ഡിഎംകെ ആസ്ഥാനത്തെ നേതാക്കള്‍ പറയുന്നത്. ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ എല്ലാവരെയും പെട്ടെന്ന് ഹാജരാക്കാനാണ് ഇവരെ ഒരിടത്ത് താമസിപ്പിച്ചിരിക്കുന്നതെന്നും ശശികല പക്ഷം പറയുന്നു.

128 എംഎല്‍എമാരെ ശശികല ക്യാംപ് പാര്‍പ്പിച്ചിരിക്കുന്നത് ചെന്നൈ കല്‍പാക്കം പൂവത്തൂര്‍ റോഡില്‍ മഹാബലിപുരത്തിനു സമീപം തടാകക്കരയിലുള്ള ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലാണ്. മൂന്നു ബസുകളിലായാണ് എംഎല്‍എമാരെ റിപോറട്ടഇവിടെ എത്തിച്ചത്. റിസോര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ കിട്ടില്ലെന്നു മാത്രമല്ല, എല്ലാ ലാന്‍ഡ് ലൈന്‍ കണക്ഷനുകളും വിഛേദിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ മറ്റ് ആവശ്യങ്ങള്‍ക്കു വരുന്നവരെപ്പോലും തടഞ്ഞു തിരിച്ചയക്കുകയാണ്. റിസോര്‍ട്ടിലെ ജീവനക്കാരെ മുഴുവന്‍ മാറ്റിയിട്ടുണ്ട്. പകരം എഐഎഡിഎംകെ പ്രവര്‍ത്തകരാണ് റിസോര്‍ട്ടിലെ ജോലികള്‍ ചെയ്യുന്നതെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *