മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്ന സിപിഐ മന്ത്രിമാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കായല്‍ കൈയേറിയെന്ന ആരോപണം നേരിടുന്ന തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്ന സിപിഐ മന്ത്രിമാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിമാര്‍ ക്യാബിനറ്റ് യോഗത്തില്‍ നിന്ന് വിട്ടു നിന്നത് അസാധാരണ സംഭമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭായോഗം നടക്കുന്നതിനിടെ മന്ത്രി ഇ ചന്ദ്രശേഖരന് ഒരു കത്ത് കൊടുത്തയച്ചിരുന്നു. തോമസ് ചാണ്ടി മന്ത്രിസഭായ യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് തങ്ങളുടെ പാര്‍ട്ടി നിലപാടെടുത്തിട്ടുണ്ടെന്നും അതിനാല്‍ പങ്കെടുക്കുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

തീര്‍ത്തും അസാധാരണമായ കാര്യമാണത്. ഒരുതരത്തിലും മന്ത്രിസഭാ യോഗത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. അത് അവരുടെ പാര്‍ട്ടി നിലപാടാണ്. അത് ശരിയാണോ എന്ന് അവരോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീര്‍ത്തും അസാധാരണമായ കാര്യമാണത്. ഒരുതരത്തിലും മന്ത്രിസഭാ യോഗത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. അത് അവരുടെ പാര്‍ട്ടി നിലപാടാണ്. അത് ശരിയാണോ എന്ന് അവരോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതുകൊണ്ട് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായി എന്നു കരുതാനാവില്ല. ഏത് പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനുമുള്ള വേദിയാണ് മന്ത്രിസഭാ യോഗമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
