മന്ത്രി കടകംപള്ളിയും, കാനം രാജേന്ദ്രനും പത്മശ്രീ ഗുരു ചേമഞ്ചേരിയെ സന്ദർശിച്ചു
        കൊയിലാണ്ടി: സാംസ്കാരിക മന്ത്രി കടകംപള്ളി സുരേന്ദ്രനും, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും,  പത്മശ്രി ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ സന്ദർശിച്ചു. മന്ത്രി യൊടൊപ്പം സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.മെഹബൂബ്, കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ.കെ.മുഹമ്മദ്,  അഡ്വ. പി. പ്രശാന്ത് തുടങ്ങിയവരും ഉണ്ടായിരുന്നു.
കാനം രാജേന്ദ്രനോടൊപ്പം സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലൻ, അസി. സെക്രട്ടറി  എം. നാരായണൻ, കെ കെ.ബാലൻ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ. പി. ഗവാസ്, മണ്ഡലം സെക്രട്ടറി അഡ്വ. എസ്.സുനിൽ മോഹൻ തുടങ്ങിയവരും ഉണ്ടായിരുന്നു.


                        
