മനോനില തെറ്റിയ അറുപതുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

പേരാമ്പ്ര: മനോനില തെറ്റിയ പട്ടികജാതിക്കാരനായ അറുപതുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. കൂത്താളി കറുത്ത കുളങ്ങര മുക്കില്‍ പാലക്കൂല്‍ തറയില്‍ മനേഷ് (39), സഹോദരന് പാലക്കൂല്‍ തറയില്‍ മനോജന് (43) എന്നിവരെയാണ് പേരാമ്ബ്ര കോടതി റിമാന്‍ഡ് ചെയ്തത്. ഇരുവരും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
കൂത്താളി പഞ്ചായത്തിലെ അഗതി അശ്രയ പദ്ധതിയുടെ ഗുണഭോക്താവാണ് പരാതിക്കാരന്. പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് ഇയാളുടെ കുടിലിലെത്തി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതായാണ് പരാതി. പ്രതികളുടെ ശല്യം അസഹ്യമായപ്പോഴാണ് ഇയാള്‍ ജാഗ്രതാ സമിതിയെ ബന്ധപ്പെടുന്നത്. സമിതി ഇയാളെ പേരാമ്ബ്ര സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.

