മത്സ്യബന്ധനത്തിനായി കടലില്‍ പോയതില്‍ തിരിച്ചെത്താനുള്ളത് 208 ബോട്ടുകള്‍

കൊച്ചി: മത്സ്യബന്ധനത്തിനായി കടലില്‍ പോയതില്‍ തിരിച്ചെത്താനുള്ളത് 208 ബോട്ടുകള്‍. ഈ ബോട്ടുകളെല്ലാം ആറുമണിക്കകം തിരിച്ചെത്തുമെന്നും ആശങ്ക വേണ്ടെന്നും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. തോപ്പുംപടിയില്‍ നൂറ്റമ്പതും കൊല്ലം നീണ്ടകരയില്‍ നിന്നും 58 ബോട്ടുകളുമാണ് മത്സ്യബന്ധനത്തിന് പോയത്.
ലക്ഷദ്വീപ് മുതല്‍ ഗുജറാത്ത് വരെയുള്ള തീരങ്ങളിലാണ് ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നതെന്നാണ് സൂചന. പത്തുദിവസം വരെ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്. അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.

