KOYILANDY DIARY.COM

The Perfect News Portal

മത്സ്യതൊഴിലാളികൾക്ക് യന്ത്രവൽക്കരണ ഫിഷിംഗ് ബോട്ട് സൗജന്യമായി വിതരണം ചെയ്തു

കൊയിലാണ്ടി: സേവന മേഖലയിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്ന മർകസു സ്സഖാഫത്തി സുന്നിയ്യയുടെ പുതിയ പദ്ധതി മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകുന്നു. യന്ത്രവൽകൃത ഫൈബർ വള്ളവും, മത്സ്യ ബന്ധന ഉപകരണങ്ങളുമാണ് സൗജന്യമായി മർകസ് വിതരണം ചെയ്തത്.
മർകസ് റൂബി ജൂബിലിയോടനുബന്ധിച്ച് ആർ സി എഫ് ഐ യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. കൊയിലാണ്ടിയിലെ മൂന്ന് മത്സ്യത്തൊഴിലാളികൾക്കാണ് വള്ളം കൈമാറിയത്. വലിയകത്ത് പള്ളി പരിസരത്ത് നടന്ന ചടങ്ങ് മർകസ് ഡയരക്ടർ ഡോ.എ പി അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയതു. കെ ദാസൻ എം.എൽ എ വിതരണോദ്ഘാടനം നിർവഹിച്ചു.
ജനങ്ങൾക്ക് ആവശ്യമായത് എന്താണെന്ന് തിരിച്ചറിഞ്ഞ് ഫലപ്രദമായി നടപ്പിലാക്കുന്ന മർകസിന്റെ സേവനം വിലമതിക്കാനാകാത്തതാണെന്ന് കെ. ദാസൻ എം എൽ എ പറഞ്ഞു. അബ്ദു സമദ് സഖാഫി അധ്യക്ഷത വഹിച്ചു.മർകസ് എച്ച് ആർ മാനേജർ അമീർ ഹസൻ, എ ജി എം ഉനൈസ്, റഷീദ് പുന്നശ്ശേരി, അബ്ദുൽ കരീം നിസാമി, ഹകീം മുസ് ലിയാർ കാപ്പാട് എന്നിവർ  സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *