KOYILANDY DIARY.COM

The Perfect News Portal

മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മിള വിവാഹിതയാകുന്നു

മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മിള വിവാഹിതയാകുന്നു. ബ്രീട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിനോയാണ് വരന്‍. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. കേരളത്തില്‍വെച്ച് വിവാഹം കഴിക്കാന്‍ ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചു. മണിപ്പൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വിവാഹിതയാകുമെന്ന് ഇറോം നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ മധുരയില്‍ വിശ്രമത്തില്‍ കഴിയുകയാണ് ഇറോം ശര്‍മിള.

ഇറോം ശര്‍മിള സമരത്തില്‍ പിന്‍മാറാനുള്ള കാരണം ഡെസ്മണ്ട് കുടിനോയാണെന്ന ആരോപണം ശക്തമായിരുന്നു. എന്നാല്‍ പ്രണയമല്ല സമരത്തില്‍ നിന്ന് പിന്‍മാറാനു ള്ള കാരണമെന്ന് ഇറോം തന്നെ വ്യക്തമാക്കിയിരുന്നു.

പതിനാറ് വര്‍ഷം നീണ്ട സമരത്തിന് അന്ത്യം കുറിച്ചാണ് ഇറോം ശര്‍മിള രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയത്. മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച ഇറോം ശര്‍മിളയ്ക്ക് കനത്ത തോല്‍വി നേരിടേണ്ടി വന്നു.  സ്വന്തം പാര്‍ട്ടിയായ പീപ്പിള്‍ റിസേര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സിന്റെ ബാനറില്‍ മത്സരിച്ച ഇറോം ശര്‍മിളയ്ക്ക് നേടാന്‍ സാധിച്ചത് വെറും 90 വോട്ടുകള്‍ മാത്രമായിരുന്നു.

Advertisements

ഒരു പക്ഷെ ഈ അടുത്ത കാലത്ത് രാജ്യം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്ത തെരഞ്ഞെ ടുപ്പ് തോല്‍വിയായിരിക്കും ഇറോമിന്റേത്. ഒരു രാഷ്ട്രത്തിലെ ജനതയ്ക്കുവേണ്ടി സ്വന്തം യൗവനവും, ജീവിതവും ഉഴിഞ്ഞുവെച്ച് ആ ജനത തന്നെ ഒറ്റികൊടുത്ത ഒരു സാധാരണ വനിതയുടെ ജീവിതമായിരുന്നു ഇറോമിലൂടെ രാജ്യം കണ്ടത്.

മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇറോം അട്ടപ്പാടി യിലെത്തിയിരുന്നു.  ഒരു മാസത്തോളം അട്ടപ്പാടിയിലെ ശാന്തി ആശ്രമത്തിലായിരുന്നു  ഇറോം ശര്‍മിള. പരിപൂര്‍ണ വിശ്രമത്തിനും, എല്ലാ ടെന്‍ഷനുകളില്‍ നിന്നും വിട്ടുനില്‍ക്കാനുമാണ് താന്‍  കേരളത്തില്‍ എത്തിയതെന്ന് ഇറോം വ്യക്തമാക്കിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *