മണലടിഞ്ഞ് കൂത്തംവള്ളി തോട്ടില്‍ ഒഴുക്കുനിലച്ചു

കൊയിലാണ്ടി: മണലടിഞ്ഞ് കൂത്തംവള്ളി തോട്ടില്‍ ഒഴുക്കുനിലച്ചു. കാലവര്‍ഷത്തിന്റെ ഭാഗമായുണ്ടായ കടലേറ്റത്തെത്തുടര്ന്നാണിത്. തോട്ടിലെ വെള്ളം കടലിലേക്ക് ഒഴുകുകയാണ് പതിവ്. തോട്ടില്‍ മണ്ണടിഞ്ഞതോടെ മലിനജലം കെട്ടിക്കിടപ്പാണ്. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണല്‍ നീക്കംചെയ്താല്‍ മാത്രമേ തോട് ഒഴുകിത്തുടങ്ങുകയുള്ളു.
