കണ്ണൂര്‍: കണ്ണൂരിൽ ദമ്പതികളെ വീട്ടിനുളളിൽ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്നിലാണ് സംഭവം. പൂവളപ്പില്‍ മോഹന്‍ദാസ്, ഭാര്യ ജ്യോതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം മോഹന്‍ദാസ് തൂങ്ങിമരിച്ച നിലയിലും ഭാര്യ ജ്യോതി തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ്.