ഭക്തിയുടെ നിറവില്‍ ചക്കുളത്ത് കാവില്‍ പതിനായിരങ്ങള്‍ പൊങ്കാലയിട്ടു

ആലപ്പുഴ: ഭക്തിയുടെ നിറവില്‍ ചക്കുളത്ത് കാവില്‍ പതിനായിരങ്ങള്‍ പൊങ്കാലയിട്ടു. ക്ഷേത്രം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്ബൂതിരി പണ്ടാര അടുപ്പിലേയ്ക്ക് അഗ്നി പകര്‍ന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്.
പുലര്‍ച്ചെ മുതല്‍ തന്നെ ക്ഷേത്ര പരിസരം ഭക്തരെ കൊണ്ട് നിറഞ്ഞു. ദേവീമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ രാവിലെ 9 മണിയോടെ ക്ഷേത്രം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്ബൂതിരി ശ്രീകോവിലില്‍ നിന്ന് കൊണ്ടുവന്ന അഗ്നി പണ്ടാര അടുപ്പിലേയ്ക്ക് പകര്‍ന്നു. ഇതോടെ ക്ഷേത്ര പരിസരം യാഗശാലയായി മാറി. ക്ഷേത്രത്തിന് കിലോമീറ്ററുകള്‍ക്കപ്പുറം വരെ പൊങ്കാല അടുപ്പുകള്‍ നീണ്ടു. വൃതശുദ്ധിയും പ്രാര്‍ത്ഥനയുമായി പതിനായിരങ്ങള്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തരാണ് ഇത്തവണയും പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയത്.

പൊങ്കാലയുടെ ഉദ്ഘാടനവും അന്നദാന മണ്ഡപ സമര്‍പ്പണവും ഗോകുലം ഗോപാലന് നിര്‍വഹിച്ചു. 500 ഓളം പുരോഹിതരാണ് പൊങ്കാല ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്നലെ മുതല്‍ തന്നെ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രം ഭാരവാഹികള്‍ ഒരുക്കിയിരുന്നത്.

