ബി.ജെ.പി. ദീനദയാല്‍ ഉപാധ്യായ പഠനശിബിരം കാപ്പാട് തുടങ്ങി

കൊയിലാണ്ടി: ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ പഠനശിബിരം കാപ്പാട് തുടങ്ങി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന് ഉദ്ഘാടനം ചെയ്തു. അഡ്വ. വി. സത്യന് അധ്യക്ഷത വഹിച്ചു. എം.സി. ശശീന്ദ്രന്, ടി.കെ. പത്മനാഭന്, കെ.പി. മോഹനന്, വി.കെ. ഉണ്ണികൃഷ്ണന്, വി.കെ. ജയന്, വി. കേളപ്പന്, വിനോദ് വായനാരി, കെ. ഫല്ഗുനന്, മാധവന് പൂക്കാട്, കെ.വി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
