KOYILANDY DIARY.COM

The Perfect News Portal

ബാലഭാസ്ക്കറിന്റെ മരണം: സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ഡിജിപി

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്ക്കറിന്റെ മരണത്തില്‍ സാമ്ബത്തിക ഇടപാടുകള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ബാലഭാസ്കറിന് സംഭവിച്ച അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഇടനിലക്കാരായ വിഷ്ണു, പ്രകാശ് തമ്ബി എന്നിവര്‍ക്ക് ബാലഭാസ്ക്കറുമായി ബന്ധമുണ്ടെന്നുമുളള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സമഗ്രമായ അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി ഡിജിപി വിശദമാക്കി.

അപകടസ്ഥലത്ത് നിന്ന് ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ട് പോകുന്നതും കണ്ടതായാണ് മിമിക്രി കലാകാരനായ കലാഭവന്‍ സോബി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അപകടം നടന്ന് 10 മിനിറ്റിനുള്ളില്‍ അതുവഴി പോയപ്പോഴാണ് ഈ കാഴ്ച കണ്ടത് . മനസില്‍ തോന്നിയ അസ്വാഭാവികത ബാലഭാസ്കറിന്റെ സ്റ്റേജ് പരിപാടികള്‍ ഏകോപിപ്പിച്ചിരുന്ന പ്രകാശ് തന്പിയെ അറിയിച്ചിരുന്നതായും സോബി വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 24 നുണ്ടായ റോഡപകടത്തില്‍ ഗുരുതര പരിക്കേറ്റ ബാലഭാസ്കര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി. മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *