ബസ് സ്റ്റോപ്പ് തകർന്ന നിലയിൽ

കൊയിലാണ്ടി: ദേശീയ പാതയിൽ പൊയിൽക്കാവ് ടൗണിലെ മാതൃകാ ബസ് സ്റ്റോപ്പ് തകർന്ന നിലയിൽ. കഴിഞ്ഞ വർഷം പൊയിൽക്കാവ് ഹെയർസെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതുക്കി നിർമ്മിച്ച മാതൃകാ ബസ് സ്റ്റോപ്പ് ആണിത്. ബസ് സ്റ്റോപ്പ് പൂർണ്ണമായും തകർന്നു നിലം പൊത്തിയിരിക്കുകയാണ്. വാഹനമിടിച്ച് തകർന്നതാണെന്ന് സംശയിക്കുന്നത്.
