ബസില്‍ കടത്തുകയായിരുന്ന 22കിലോ കഞ്ചാവ് പിടികൂടി
മഞ്ചേശ്വരം: ബസില്‍ കടത്തുകയായിരുന്ന 22കിലോ കഞ്ചാവ് ചെക്ക് പോസ്റ്റില്‍ വെച്ച് പിടികൂടി. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് മഞ്ചേശ്വരം എക്സൈസ് ചെക് പോസ്റ്റിലാണ് കഞ്ചാവ് പിടികൂടിയത്. വാഹന പരിശോധനക്കിടെ മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന KA 19 എ 3435 നമ്ബര്‍ കര്‍ണാടക ആര് ടി സി ബസില്‍ പരിശോധന നടത്തുന്നതിനിടെയാണ് 22 കിലോ കഞ്ചാവ് പിടികൂടിയത്. പ്രതികളെ കണ്ടെത്താനായില്ല.
11 പാക്കറ്റുകളിലായി രണ്ട് ബാഗുകളില്‍ ഒതുക്കി വെച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പരിശോധനക്കിടെ ബസില്‍ നിന്നും ഇറങ്ങി ഓടിയ ആളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ബാഗില്‍ നിന്നും കണ്ടെത്തിയ രേഖകളില്‍ നിന്നും ഓടിപ്പോയവരുടെ പേരുകള്‍ കണ്ടെത്തിയിട്ടുണ്ട്. ചെങ്കള സ്വദേശി ബി എസ് അബ്ദുള്‍ സക്കീര്‍(32) എന്ന ആളുടെ മേല്‍വിലാസമാണ് ബാഗില്‍ നിന്നും കണ്ടെത്തിയത്. കഞ്ചാവ് കടത്തിയതിന് ബി എസ് അബ്ദുള്‍ സക്കീര്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ബി മുരളീധരന്, പ്രിവന്റീവ് ഓഫീസര്‍ വി ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജനാര്ദ്ദനന് കെ എ ,നിധീഷ് വൈക്കത്ത് എന്നിവര്‍ പങ്കെടുത്തു.

