ബലിതർപ്പണത്തിന് നിരവധി പേരെത്തി

കൊയിലാണ്ടി: കുംഭമാസത്തിലെ ബലിതർപ്പണ്ണത്തിനായി നൂറ് കണക്കിനാളുകൾ മൂടാടി ഉരു പുണ്യകാവ് ക്ഷേത്ര കടൽ തിരത്തെത്തി. ബലികർമ്മങ്ങൾക്ക് ഗോപാലകൃഷ്ണൻ നമ്പീശൻ, പി. നാരായണൻ, ഏരോത്ത് ഭാസ്കരൻ, മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി. തിരക്ക് കണക്കിലെടുത്ത് കൊയിലാണ്ടി പോലീസ് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.
