KOYILANDY DIARY.COM

The Perfect News Portal

ബപ്പൻകാട് റെയിൽവെ അടിപ്പാതയുടെ നിർമ്മാണം വിണ്ടും ആരംഭിച്ചു

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ അടിപ്പാതയുടെ നിർമ്മാണം വിണ്ടും ആരംഭിച്ചു. ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ ദിവസം നിർമ്മാണ പ്രവർത്തി മുടങ്ങിയിരുന്നു. ഈ പ്രശ്നം റെയിൽവെ അധികൃതരും കെ.എസ്.ഇ.ബി അധികൃതരും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പ്രവൃത്തി വീണ്ടും ആരംഭിച്ചത്.

ഇന്നലെ രാത്രി റെയിൽപ്പാത യുടെ കിഴക്ക് ഭാഗം മുറിച്ച് മാറ്റി പകരം പുതിയ പാത കൂറ്റൻ ഗാർഡനിൽ ഉറപ്പിച്ചു. ഇന്ന് പുലർച്ചെല്ലാടെയാണ് ഈ പ്രവർത്തി പൂർത്തിയായത്. പടിഞ്ഞാറ് ഭാഗം പാളം ഇന്ന് രാത്രി മാറ്റി സ്ഥാപിക്കും. ഈ പ്രവർത്തി പൂർത്തിയായി കഴിഞ്ഞാൽ പാളത്തിനടിയിലെ മണ്ണ് നീക്കം ചെയ്ത ശേഷം കൂറ്റൻ കോൺക്രീറ്റ് ബോക്സുകൾ സ്ഥാപിക്കും. റെയിൽവെ അടിപ്പാതയുടെ പ്രവർത്തി കാരണം തീവണ്ടികൾ ഇവിടെ വേഗത കുറച്ചാണ് ഓടുന്നത്.

നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ, കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ തുടങ്ങിയവർ കഴിഞ്ഞ ദിവസം പ്രവർത്തന പുരോഗതി വിലയിരുത്തി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *