KOYILANDY DIARY.COM

The Perfect News Portal

ബംഗാളികളുടെ തനതു രീതിയിലുള്ള മീന്‍കറി ഉണ്ടാക്കാന്‍ ഒരു പാട്ടിലൂടെ പഠിപ്പിക്കുകയാണ് ബംഗാളി സംഗീത സംവിധായിക സാവന്‍ ദത്ത

 

ബംഗാളികളും മലയാളികളും ഒരുപാടു കാര്യങ്ങളില്‍ സാമാനതകള്‍ വച്ചുപുലര്‍ത്തുന്നവരാണ്. ഭക്ഷണം മുതല്‍ സിനിമ വരെ അതു നീളുന്നു. മലയാളികള്‍ക്കു പുറമേ മീന്‍ വിഭവങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് ബംഗാളികളും. ബംഗാളികളുടെ തനതു രീതിയിലുള്ള മീന്‍കറി ഉണ്ടാക്കാന്‍ ഒരു പാട്ടിലൂടെ പഠിപ്പിക്കുകയാണ് പ്രശസ്ത ബംഗാളി സംഗീത സംവിധായിക സാവന്‍ ദത്ത.

നമ്മുടെ മീന്‍കറി ബംഗാളികള്‍ക്ക് ‘മാച്ഛേര്‍ ച്ഛോല്‍’ ആണ്. തന്റെ അമ്മൂമ്മയുടെ കൈയില്‍ നിന്നും കിട്ടിയ രുചിക്കൂട്ടാണ് സാവന്‍ തന്റെ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. ഇതിനു മുന്‍പും ഇത്തരം വീഡിയോകളിലൂടെ ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള വ്യക്തിയാണ് സാവന്‍. ചെറിയ കാര്യങ്ങളെ പോലും തന്റെ വ്യത്യസ്തമായ അവതരണത്തിലൂടെ സമൂഹ്യ ശ്രദ്ധയാകര്‍ഷിക്കും വിധം മാറ്റിയെടുക്കുന്ന സാവന്റെ മിക്ക വീഡിയോകളും സൂപ്പര്‍ ഹിറ്റുകളാണ്.

മികച്ച സംഗീത സംവിധായികയ മാത്രമല്ല മികച്ച ആര്‍കിടെക്ടും ഒരു നല്ല ചിത്രകാരിയും കൂടിയാണ് സാവന്‍. ബോളിവുഡിലെ നിരവധി ഫീച്ചര്‍ ഫിലിമുകള്‍ക്കും, കോന്‍ ബനേഗാ ക്രോര്‍പതി ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ ഷോകള്‍ക്കും നാഷണല്‍ ജ്യോഗ്രാഫിക് ചാനലിന്റേതടക്കം ഡോക്യുമെന്ററികള്‍ക്കും പശ്ചാത്തല സംഗീതവും നല്‍കിയിട്ടുണ്ട് സാവന്‍.

Advertisements
Share news