ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാന പ്രതി സി സലിം കണ്ണൂരില്‍ പിടിയില്‍

ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാന പ്രതി സി സലിം കണ്ണൂരില്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്നെത്തിയ ആന്‍റി ടെറിറിസ്റ്റ് സ്‌ക്വാഡ് അംഗങ്ങള്‍ കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കൂത്തുപറമ്ബിന് സമീപം വച്ച് പിടികൂടിയത്.
ബംഗളൂരു സ്‌ഫോടനക്കേസിലെ 21ആം പ്രതിയാണ് സലീം. ഒന്നാം പ്രതി തടിയന്‍റവിട നസീറിന്‍റെ പ്രധാന കൂട്ടാളിയാണ് പിടിയിലായ സലിം.

വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പത്ത് വര്‍ഷത്തിന് ശേഷമാണ് പിടികൂടുന്നത്. 2008 ജൂലൈ 25 നാണ് ബംഗളുരുവില്‍ സ്ഫോടന പരമ്ബര ഉണ്ടായത്.
Advertisements

