പ്രീത ഷാജി സാമൂഹ്യ സേവനം നടത്തണമെന്ന ഉത്തരവില്‍ കളക്ടര്‍ റിപ്പോര്‍ട്ട് നല്കി

കൊച്ചി: ഹൈക്കോടതി വിധി നടപ്പാക്കുന്നത് തടഞ്ഞ പ്രീത ഷാജിയും കുടുംബവും സാമൂഹിക സേവനം നടത്തണമെന്ന കോടതിയുത്തരവിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. തേവര വൃദ്ധസദനത്തിലെ അന്തേവാസികളുടെ പരിപാലനം, കാക്കനാട് ചില്‍ഡ്രന്‍ ഹോമിലെ കുട്ടികളുടെ പരിചരണം, എറണാകുളം ജനറല്‍ ആശുപത്രിയിലെ കിടപ്പ് രോഗികളുടെ പരിചരണം എന്നിവ ഏല്‍പ്പിക്കാമെന്നാണ് റിപ്പോര്‍ട്ട്. കേസ് ഉടന്‍ കോടതി പരിഗണിക്കും.
